JHL

JHL

സസ്നേഹം സഹപാഠിക്ക്; 1987-88 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അരലക്ഷം രൂപ നൽകി മാതൃകയായി

 


മൊഗ്രാൽ(www.truenewsmalayalam.com) : അകാലത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് ജീവിതത്തിനു മുന്നിൽ പകച്ചുനിന്ന മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠിക്ക് സ്വന്തമായൊരു വീട് വെച്ച് നൽകാനുള്ള സ്കൂൾ അധികൃതരുടെയും, പിടിഎയുടെയും തീരുമാനത്തിന് പിന്തുണയുമായി കൂടുതൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ രംഗത്ത്.

 പെർവാഡ് കടപ്പുറത്ത് കഴിഞ്ഞദിവസം വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നിരുന്നു. ദിവസേനയെന്നോണം സ്കൂളിലെ വിദ്യാർത്ഥികൾ നൽകുന്ന നാണയത്തുട്ടുകളിലൂടെ തുക സ്വരൂപിക്കാനായിരുന്നു സ്കൂൾ അധികൃതരുടെയും പിടിഎയുടെയും തീരുമാനം.

 എന്നാൽ പൂർവ്വ വിദ്യാർത്ഥികൾ കൂടി കൈകോർത്തതോടെ പദ്ധതിക്ക് വേഗത വെച്ചു. 

ഇതിനകം വിവിധ വർഷങ്ങളിലെ എസ്എസ്എൽസി ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ 2 ലക്ഷത്തിലേറെ രൂപ നൽകി കഴിഞ്ഞിട്ടുണ്ട്. 

സ്കൂൾ വിദ്യാർത്ഥികളുടെതായി ഇതിനകം 2 ലക്ഷം രൂപ സമാഹരിക്കാനും കഴിഞ്ഞിട്ടുണ്ട്.

 ഇനിയും കൂട്ടായ്മകളും,സന്നദ്ധ സംഘടനകളും പദ്ധതിൽ ഭാഗവത്താകാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും,പിടിഎയും.

 ജിവിഎച്ച്എസ്എസ് മൊഗ്രാൽ 1987-88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്വരൂപിച്ച അമ്പതിനായിരത്തി അഞ്ഞൂറ് രൂപ(50,500) സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ എംഎ യ്ക്ക് കൈമാറി. 

സ്റ്റാഫ്‌ സെക്രട്ടറി മോഹനൻ മാസ്റ്റർ, ഹൈമാ ടീച്ചർ,റുവേക ടീച്ചർ, നുസൈബ ടീച്ചർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളായ അലി കെകെ പുറം,അഷ്റഫ് പെർവാഡ്, എച്ച്എം കരീം, സലീം സിഎ, ഖാലിദ് കെഎ,ശരീഫ് ടിവിഎസ് റോഡ്, അബ്ദുല്ല കുഞ്ഞ് കോട്ടക്കുന്ന് എന്നിവർ സംബന്ധിച്ചു.


No comments