JHL

JHL

"മൊഗ്രാൽ പാട്ടുകളിലെ മാപ്പിള സംസ്കാരത്തെ" കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി പൊയിനാച്ചി സ്വദേശിനി ഫാത്തിമത്ത് റംഷീല

 


മൊഗ്രാൽ(www.truenewsmalayalam.com) : "മൊഗ്രാൽ പാട്ടുകളിലെ മാപ്പിള സംസ്കാരത്തെ" കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി പൊയിനാച്ചി സ്വദേശിനി ഫാത്തിമത്ത് റംഷീല.

"പ്രാദേശിക സംസ്കൃതിയുടെ അടയാളപ്പെടുത്തൽ - മൊഗ്രാൽ പാട്ടുകളിലെ മാപ്പിള സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനം" എന്ന വിഷയത്തിലാണ് രംശീല ഗവേഷണം നടത്തിയത്.

കേന്ദ്ര സർവകലാശാലയിൽ നിന്ന് എം എക്ക് നാലാം റാങ്ക് കരസ്ഥമാക്കിയിരുന്ന റംഷീലയുടെ 'ഫോക് ലോറും അനുവാദവും: മാപ്പിള രാമായണത്തെ മുൻനിർത്തിയുള്ള അന്വേഷണം' എന്ന പ്രബന്ധത്തിന് 2020ലെ മികച്ച പിജി ദിസട്ടേഷനുള്ള മേരി ജൂലിയേറ്റ് പുരസ്കാരം ലഭിച്ചിരുന്നു.

പൊയിനാച്ചി സ്വദേശികളായ മുത്തലിബ് - മറിയം ദമ്പതികളുടെ മകളാണ് റംഷീല.


No comments