JHL

JHL

ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമം ഇന്ന് കുഞ്ചത്തൂരിൽ


 മഞ്ചേശ്വരം(www.truenewsmalayalam.com) : മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ അനുസ്മരണ സംഗമവും, സാംസ്കാരിക സമ്മേളനവും ഇന്ന് 12.30 മുതൽ കുഞ്ചത്തൂരിൽ മഞ്ചേശ്വരം യതീംഖാന കാമ്പസിൽ പാണക്കാട് സയ്യിദ് സ്വാദഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

കർണാടക സ്പീക്കർ യു.ടീ ഖാദർ, പി. കെ കുഞ്ഞാലിക്കുട്ടി, സി. ടീ അഹമ്മദലി, ഇ. ടീ മുഹമ്മദ് ബഷീർ എം. പി, പി.വി അബ്ദുൽ വഹാബ് എം.പി, എൻ. എ നെല്ലിക്കുന്ന് എം എൽ എ, എൻ. എ ഹാരിസ് എം.ഇൽ. എ, സി.എച്ച് കുഞ്ഞമ്പു എം. എൽ എ, എ.കേ.എം അഷ്റഫ് എം. എൽ. എ, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ, കേ.എസ് അലി തങ്ങൾ കുമ്പോൽ എന്നിവർ സംബന്ധിക്കും.

വൈകുന്നേരം 3.30 ന് നടക്കുന്ന സാംസ്കാരിക സ്നേഹ സംഘം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, ശ്രീ. ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി, റവ. ഫാദർ സ്റ്റാനി പെരേര തുടങ്ങിയവർ സംബന്ധിക്കും.


No comments