ബന്തിയോട് സ്വദേശിനിയായ പത്തൊമ്പതുകാരിയുടെ ദുരൂഹ മരണം, പോലീസ് അന്വേഷണം ആരംഭിച്ചു
ബന്തിയോട് (www.truenewsmalayalam.com) : ബന്തിയോട് സ്വദേശിനിയായ പത്തൊമ്പതുകാരിയുടെ ദുരൂഹ മരണം, പോലീസ് അന്വേഷണം ആരംഭിച്ചു
ബന്തിയോട്, അടുക്കത്തെ ഫ്ളാറ്റിൽ താമസക്കാരനായ ബദ്റുദ്ദീൻ-മറിയമ്മ ദമ്പതികളുടെ മകളായ രന ഫാത്തിമയെ(19)യാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച രാവിലെ 10ന് മാതാവ് വാതിൽ തുറന്നു നോക്കിയപ്പോൾ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃദദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്‌തു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം തുടങ്ങി. അന്വേഷണത്തിൻ്റെ ഭാഗമായി രന ഫാത്തിമയുടെ മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതായി കുമ്പള പൊലീസ് ഇൻസ്പെക്‌ടർ ഇ.അനൂപ് പറഞ്ഞു.
രന ഫാത്തിമയുടെ പിതാവ് ബദ്റുദ്ദീൻ സൗദിയിലാണ്. സഹോദരങ്ങൾ: ബുഷ്റ, മൻസൂറ, റഹീമ.
Post a Comment