ബംബ്രാണ സ്വദേശി തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ മരിച്ചു
കുമ്പള(www.truenewsmalayalam.com) : ബംബ്രാണ സ്വദേശി തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ മരിച്ചു. തിരുവന്തപുരത്ത് കടയിൽ ജോലി ചെയ്തുവരികയായിരുന്ന അഫ്സൽ ശനിയാഴ്ചയാണ് അപകടത്തിൽ പെട്ടത്. റോഡ് പണിയുടെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ അഫ്‌സലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരങ്ങള്‍: റസാഖ്, സഹദ്, ബിലാല്‍, അനീസ, റംല.
Post a Comment