ജീവനക്കാർക്ക് ഓഫീസുകളിൽ നിർഭയമായി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകണം
ബദിയടുക്ക(www truenewsmalayalam.com) : ജീവനക്കാർക്ക് ഓഫീസുകളിൽ നിർഭയമായി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്ന് ജീവനക്കാരുടെ സംയുക്ത പ്രതിഷേധയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് നൽകിയ നോട്ടിസുമായി ഉണ്ടായ പ്രശ്നത്തിൽ ജീവക്കാർ ഓഫീസ് നടപടിയുടെ ഭാഗമായാണ് പ്രവർത്തിച്ചതെന്നും അതിൻ്റെ തുടർ നടപടികളുമായി മുന്നോട് പോകുമ്പോൾ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
കെ.ജി.ഒ എ ജില്ലാ സെക്രട്ടറി കെ.വി രാഘവൻ , എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ. വേണുഗോപാലൻ, പി.ഡി. രതീഷ് , കെ.വി മനോജ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
Post a Comment