JHL

JHL

പ്രതിഷ്‌ഠാ ദിനത്തിൽ അവധി; കാസർകോട്ടെ സ്‌കൂളിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി;കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ ആണ് അവധി നൽകിയത്

കാസറഗോഡ് :  അയോധ്യ പ്രതിഷ്ഠാദിനത്തിൽ കാസർകോട്ടെ സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനാണ് അന്വേഷണ ചുമതല. 24 മണിക്കൂറിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ ആണ് അവധി നൽകിയത്.

പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്‌കൂളിന് ചട്ടവിരുദ്ധമായി അവധി നല്‍കിയത് ചർച്ചയായിരുന്നു. ഡിഇഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് അവധി നൽകിയെന്നാണ് ഡിഇഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ ഹെഡ്‌മാസ്റ്റർ വ്യക്തമാക്കിയിരിക്കുന്നത്.

അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവിലെ സ്‌കൂളിൽ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെ എന്ന് നേരത്തെ തന്നെ ചോദ്യങ്ങൾ ഉയർന്നിരുന്നു. അവധി അപേക്ഷ അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശന്റെ വിശദീകരണം. ചട്ടവിരുദ്ധമായി സ്‌കൂളിന് അവധി നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിഇഒ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹെഡ്മാസ്റ്റര്‍ക്ക് സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.


No comments