JHL

JHL

കെ.എസ് അബ്ദുല്ല ഓർമ ദിനം; കാസർകോട് ഗവ. ജനറൽ ഹോസ്പിറ്റൽ ഉച്ചഭക്ഷണം നൽകി കെ.എസ് കണക്ട്

 


കാസർകോട്(www.truenewsmalayalam.com) : കെ.എസ് അബ്ദുല്ലയുടെ ഓർമ ദിനത്തിന്റെ ഭാഗമായി കാസർകോട് ഗവ. ജനറൽ ഹോസ്പിറ്റൽ ഉച്ചഭക്ഷണം നൽകി ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല സീനിയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കെ.എസ് കണക്ട്.

ഗവ. ഹോസ്പിറ്റൽ അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.

രോഗികൾക്കും കൂട്ടിയിരിപ്പ്ക്കാർക്കും ഉൾപ്പെടെ നൂറോളം പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്.

കെ.എസ് കണക്ട് അംഗങ്ങളായ ആയിഷ സമീഹുള്ള, അഫ്റൂസ് ഷഹന, അർഫാന,മഷൂക്ക് ചൂരി, സുമൈസ് ബദ്‌രിയ, റഹീസ് പട്ട്ള തുടങ്ങിയവർ സംബന്ധിച്ചു.


No comments