JHL

JHL

കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസിൽ തൊഴിൽ നൈപുണി കേന്ദ്രം

 മഞ്ചേശ്വരം : യുവജനങ്ങൾക്ക് അവരുടെ അഭിരുചിക്കും ആധുനിക കാലത്തെ തൊഴിൽസാധ്യതയ്ക്കുമനുസരിച്ച്‌ അറിവും നൈപുണിയും നൽകുന്നതിനുള്ള തൊഴിൽ നൈപുണി വികസന കേന്ദ്രം ജി.വി.എച്ച്.എസ്.എസ്. കുഞ്ചത്തൂരിൽ തിങ്കളാഴ്ചമുതൽ സജ്ജമാകും. പൊതുവിദ്യാഭ്യാസ വകുപ്പ് ആണ് പദ്ധതി നടപ്പാക്കുന്നത്. ടെലികോം ടെക്നിഷ്യൻ ഐ.ഒ.ടി. ഡിവൈസസ്, ഫിറ്റ്‌നസ് ട്രെയിനർ എന്നീ രണ്ട്‌ കോഴ്‌സുകളാണ് നൈപുണി കേന്ദ്രത്തിൽ ആദ്യം ആരംഭിക്കുക. 15-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് പരിശീലനത്തിന് അവസരമുണ്ട്. ഓരോ ബാച്ചിലും പരമാവധി 25 പേർക്ക് അവസരമുണ്ടാകും.

ഇൻഫോസിസ് 23 ലക്ഷം ചെലവഴിച്ച്‌ നിർമിച്ച ലാബിൽ ആണ് ടെലികോം ടെക്നിഷ്യൻ ഐ.ഒ.ടി. ഡിവൈസ് കോഴ്‌സ് ആരംഭിക്കുക. ഫിറ്റ്‌നസ് ട്രെയിൻർ കോഴ്‌സ് കാസർകോട് വികസന പാക്കേജിൽ രണ്ടുകോടി ചെലവഴിച്ച്‌ പണിത വി.എച്ച്.എസ്.ഇ. കെട്ടിടത്തിലും നടക്കും.

No comments