JHL

JHL

പി എസ് സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


കുമ്പള: സർക്കാർ മേഖലയിൽ തദ്ദേശീയരായ ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്നതിന് കൊടിയമ്മ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പി എസ് സി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 

എൽ ഡി സി , എൽ ജി എസ് പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്നതിന് സെന്റർ ഫോർ ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സഹായത്തോടെ തുടർ പരിശീലനങ്ങൾ ലഭ്യമാക്കും.

പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് ഉൽഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. സിജി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അബ്ബാസലി കെ , ഔഫ് ഇച്ചിലമ്പാടി, അബൂബക്കർ ഷമ്മാസ് , റംഷാദ് കൊടിയമ്മ സംബന്ധിച്ചു.

No comments