JHL

JHL

പി എസ് സി റാങ്ക്ലിസ്റ്റിൽ ഒന്നാമതെത്തിയ ആയിഷത്ത് റംസീനയെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ - സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൊഗ്രാൽ പെർവാഡ് സ്വദേശിനി ആയിഷത്ത് റംസീനയെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചു.

കാറ്റഗറി നം.394/2021- ഹയർ സെക്കന്ററി വകുപ്പിലെ നിയമനത്തിനായി  നടത്തിയ മത്സര പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കെ.പി.എസ്.സി ഡിസംബർ ഒന്നിനാണ് പ്രസിദ്ധീകരിച്ചത്.

സംസ്ഥാന തല പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം നേടുക വഴി തിളക്കമാർന്ന വിജയമാണ് റംസീന കൈവരിച്ചിരിക്കുന്നത്.

കഠിനാധ്വാനത്തിലൂടെ നേടിയ ഈ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമാണ്.

അസൂയാവഹമായ നേട്ടം കൊയ്ത റംസീന ഇശൽ ഗ്രാമത്തിന്റെ പ്രതാപം വാനോളമുയർത്തി യിരിക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു. 

സി എം അബ്ദുൽ ഖാദർ - എൽ ടി നഫീസ ദമ്പതികളുടെ പുത്രിയായ റംസീന ജി വി എച്ച് എസ് എസ് മൊഗ്രാലിൽ നിന്ന് എസ് എസ് എൽ സി, പ്ലസ് ടു എന്നിവ പൂർത്തിയാക്കിയതിന് ശേഷം മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്റർ ചാലയിൽ നിന്ന്  ബി.എഡും കരസ്ഥമാക്കിയതിന് ശേഷമാണ്  പി.എസ്.സി പരീക്ഷക്ക് ഒരുങ്ങിയത്.

 മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് എം.വിജയകുമാർ റംസീനക്ക് മധുര പലഹാരം കൈമാറി. ജനറൽ സെക്രട്ടറി റിയാസ് കരീം,വൈസ് പ്രസിഡണ്ടുമാരായ അഷറഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, മുൻ പ്രസിഡണ്ട് ടി കെ അൻവർ, ഗൾഫ് കമ്മിറ്റി അംഗം എൽ.ടി മനാഫ്  എന്നിവർ സംബന്ധിച്ചു.

അടിക്കുറിപ്പ് :കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ - സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൊഗ്രാൽ പെർവാഡ് സ്വദേശിനി ആയിഷത്ത് റംസീനയെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി അനുമോദിക്കുന്നു.


No comments