JHL

JHL

പരിക്കേറ്റ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്:  പരിക്കേറ്റ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍, പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജനാര്‍ദ്ദനന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ അഭിജിത്ത് (24)ആണ് മരണപ്പെട്ടത്. കൊയോങ്കരയില്‍ ഇന്നലെ രാത്രി നടന്ന സൈക്കിള്‍ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിക്കിടയില്‍ അഭിജിത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലെത്തിയിരുന്നു. പിന്നീട് കാണാതായി. ഇതിനിടയിലാണ് തൃക്കരിപ്പൂര്‍ കാരോളം എന്ന സ്ഥലത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments