JHL

JHL

ജി എച്ച് എസ് എസ് മൊഗ്രാൽ പുത്തൂർ 2002-04 ബാച്ച് വിദ്യാർത്ഥി സംഗമം ഫെബ്രുവരി നാലിന് ; 'പൊൽസ് - 2' ലോഗോ പുറത്തിറക്കി


മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) :  ജി എച്ച് എസ് എസ്  മൊഗ്രാൽ പുത്തൂർ 2002-04 ബാച്ച് വിദ്യാർത്ഥി സംഗമം ഫെബ്രുവരി നാലിന് സ്കൂൾ മുറ്റത്ത് വെച്ച് നടക്കും. അതിൻ്റെ  ഭാഗമായി നടന്ന ലോഗോ പ്രകാശനം കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന്  നിർവഹിച്ചു.

പൂർവ വിദ്യാർഥികളായ സുബൈർ, യൂനുസ്, മൻസൂർ, സാബിർ, അബു നവാസ് തുടങ്ങിയവർ സംബന്ധിച്ചു. വളരെ വർണാഭമായ പരിപാടികളാണ് ഫെബ്രുവരി 04 ന് നടത്താൻ തീരുമാനിച്ചത്. മുഴുവൻ പൂർവ വിദ്യാർത്ഥികളെയും വിദ്യാർഥിനികളെയും അദ്ധ്യാപകരെയും സംഘടിപ്പിച്ചായിരിക്കും പരിപാടി.



No comments