വിൽപ്പനക്കായി കടത്തിയ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ
കുമ്പള(www.truenewsmalayalam.com) : വിൽപ്പനക്കായി കടത്തിയ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ. പൈവളിഗെ ബായിക്കട്ട സ്വദേശി കെ.രാജ(38)യാണ് കുമ്പള എക്സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻറെ പിടിയിലായത്.
ഇയാളിൽ നിന്നും നാലര ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യമാണ് പിടികൂടിയത്.
പ്രിവന്റീവ് ഐ.ബി. ഓഫീസര്‍ ശ്രീനിവാസന്‍, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ കെ.രമേശ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Post a Comment