JHL

JHL

സംഘാടക മികവിൽ ജി.ജെ.ബി.എസ് പേരാൽ; കുമ്പള എച്ച്എം ഫോറത്തിന്റെ സ്നേഹാദരവ്


കുമ്പള(www.truenewsmalayalam.com) : 2023- 24 അധ്യായന വർഷത്തെ ഉപജില്ലാ കലോത്സവം സംഘാടക മികവുകൊണ്ട് വൻ വിജയമാക്കിയ ജിജെബിഎസ് പേരാൽ പിടിഎ കൂട്ടായ്മയ്ക്ക് കുമ്പള സബ്ജില്ലാ എൽപി -യുപി ഹെഡ്മാസ്റ്റേഴ്സ്   ഫോറത്തിന്റെ സ്നേഹാദരവ്.

 പിടിഎ പ്രസിഡണ്ട് ബി എ മുഹമ്മദ് പേരാലിനെ എച്ച് എം ഫോറത്തിനു വേണ്ടി കൺവീനർ വിഷ്ണുപാലം ഷാൾ അണിയിച്ച് ആദരിച്ചു. കൂട്ടായ്മയ്ക്ക് മെമന്റോയും നൽകി അനുമോദിച്ചു.

 ചടങ്ങിൽ കുമ്പള എഇഒ ശശിധര അധ്യക്ഷതവഹിച്ചു. എച്ച് എം ഫോറം കൺവീനർ വിഷ്ണുപാലം സ്വാഗതം പറഞ്ഞു. ജിജെബിഎസ് എച്ച്എം ശ്രീ ഹർഷ,സുരേന്ദ്രൻ മാസ്റ്റർ, വെങ്കട്ട രാജ്, എസ്എംസി അംഗം ഫസൽ പാറ എന്നിവർ ആശംസകൾ നേർന്നു. ബിഎ മുഹമ്മദ് പേരാൽ നന്ദി പറഞ്ഞു.


No comments