JHL

JHL

എംഡിഎംഎ മയക്കുമരുന്നുമായി ബദിയടുക്ക സ്വദേശി പിടിയിൽ

 


ബദിയടുക്ക(www.truenewsmalayalam.com) : എംഡിഎംഎ മയക്കുമരുന്നുമായി ബദിയടുക്ക സ്വദേശി പിടിയിൽ. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹനീഫിനെയാണ് ബദിയടുക്ക എസ് ഐ മാറായ അനൂപ്,അൻസാർ എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വ്യാഴാഴ്ച വൈകീട്ട് 7.10 മണിയോടെയാണ് ബദിയടുക്ക കനകപ്പാടിയില്‍ വെച്ച് യുവാവിനെ പിടികൂടിയത്, സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്യുകയും, ദേഹം  പരിശോധിക്കുകയുമായിരുന്നു. തുടർന്ന്  പാന്റിന്റെ പോകറ്റില്‍ നിന്ന് ഒമ്പത് ഗ്രാം എംഡിഎംഎ കണ്ടെത്തി.



No comments