JHL

JHL

കുത്തിരിപ്പ് മുഹമ്മദിന്റെ ഓർമ്മദിനം; മൊഗ്രാൽ ഫുട്ബോൾ മൈതാനത്തെ "ശൂന്യത'' നികത്താനാവാത്തത്


മൊഗ്രാൽ(www.truenewsmalayalam.com) : കളി ആരവങ്ങൾ കൊണ്ടും, പരിശീലനങ്ങൾ കൊണ്ടും, ടൂർണമെന്റുകൾ കൊണ്ടും മൊഗ്രാലിന്റെ ഫുട്ബോൾ ദ്രോണാചാര്യൻ           കുത്തിരിപ്പ് മുഹമ്മദ് നിറഞ്ഞു നിന്നിരുന്ന മൊഗ്രാൽ സ്കൂൾ മൈതാനത്ത് കഴിഞ്ഞ രണ്ടു വർഷമായി അനുഭവപ്പെടുന്ന ശൂന്യത നികത്തപ്പെടാനാകാത്തതാണെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കുത്തിരിപ്പ് മുഹമ്മദ് രണ്ടാമാണ്ട് അനുസ്മരണയോഗം അഭിപ്രായപ്പെട്ടു.

 ജില്ലയിലെ ഫുട്ബോൾ രംഗത്തെ മികച്ച സംഘാടകനെയും, പരിശീലകനെയുമാണ് കുത്തിരിപ്പ് മുഹമ്മദിന്റെ വിടവിലൂടെ നഷ്ടമായത്. ആ വിടവ് നികത്താൻ മറ്റാരെക്കൊണ്ടും സാധ്യവുമല്ല. ഫുട്ബോളിനു വേണ്ടി ജീവിതം തന്നെ സമർപ്പിക്കുകയായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു.

 മുൻ ക്ലബ് സെക്രട്ടറി കൂടിയായ എം മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് അൻവർ അഹമ്മദ് എസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്മാർട്ട് സ്വാഗതം പറഞ്ഞു.

 ക്ലബ് സെക്രട്ടറി ആസിഫ് ഇക്ബാൽ, ശരീഫ് ദീനാർ, ആർ ശിവാനന്ദൻ മാസ്റ്റർ, ബഷീർ അഹമ്മദ് സിദ്ദീഖ്, ടിഎം ഷുഹൈബ്, പി മുഹമ്മദ് നിസാർ  പെർവാഡ്, സിദ്ധീഖ് അലി മൊഗ്രാൽ, എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല, ഖലീൽ മാസ്റ്റർ, എഎം സിദ്ദിഖ് റഹ്മാൻ,സിഎം ഹംസ, ഗഫൂർ ലണ്ടൻ, എംപി അബ്ദുൽ ഖാദർ, എംഎ അബൂബക്കർ സിദ്ദീഖ്, എംസി കുഞ്ഞഹമ്മദ്, അബ്ദുള്ള വിട്ട്ള, മുബാറക്ക് അഹമ്മദ് സിദ്ദീഖ്, ലുക്കുമാൻ അഹമ്മദ്, എംഎ മൂസ, ടിഎ കുഞ്ഞഹമ്മദ്, റിയാസ് കരീം, കെവി അഷ്റഫ്  എന്നിവർ സംബന്ധിച്ചു. ക്ലബ് ട്രഷററും,കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ റിയാസ് മൊഗ്രാൽ നന്ദി പറഞ്ഞു.


No comments