JHL

JHL

മനുഷ്യാവകാശ ദിനം; ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം നിയമാവബോധ ക്ലാസ് സംഘടിപ്പിച്ചു


കാസർകോഡ്(www.truenewsmalayalam.com)  : ഡയലോഗ് സെന്ററിൽ വെച്ച് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ റിട്ട.ഡി.വൈ.എസ്.പി അബ്ദു റഹീം സ്ത്രീ സുരക്ഷയെ കുറിച്ച് ക്ലാസെടുത്തു.

 നിയമ പരിരക്ഷ ലഭിക്കുന്നതിന് ഒന്നാമതായി നിയമാവബോധം ഉണ്ടായിരിക്കണം. പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ എഫ്.ഐ.ആർ കോപ്പി അല്ലെങ്കിൽ റെസിപ്റ്റ് തീർച്ചയായും വാങ്ങിയിരിക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് അദ്ദേഹം ഉണർത്തി

. കേരള പി.എസ് സി ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ(സ്റ്റാറ്റിസ്റ്റിക്സ്) ഒന്നാം റാങ്ക് നേടിയ ആയിശത്ത് റംസീനയെ ആദരിച്ചു. 

  വനിത വിഭാഗം ജില്ല ആക്ടിംഗ് പ്രസിഡന്റ് സാബിറ. എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി. ഷെമീറ. എം. കെ സ്വാഗതവും, സെക്രട്ടറി അസ്മ നന്ദിയും പറഞ്ഞു.


No comments