ലോക എയ്ഡ്സ് ദിനം; മഞ്ചേശ്വരത്ത് ബോധവൽക്കരണ റാലി നടത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി എച്ച്ഐവി അണുബാധ ഇല്ലാതാക്കാനും എച്ച്ഐവി പ്രതിരോധത്തിൽ പൊതുജന അവബോധം വളർത്തിയെടുക്കാൻ വേണ്ടിയും എച്ച്ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വേണ്ടി യും മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ റാലിയും ബോധവൽക്കരണ ക്ലാസ്സും നടത്തി.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുപ്രിയ ഷേണായി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ പ്രഭാകർ റൈ അധ്യക്ഷത വഹിച്ചു. അഖിൽ കെ സ്വാഗതം പറഞ്ഞു , എസ് എ ടി സ്കൂൾ ഹെഡ്‌മിട്രെസ് സുരേഖ മല്ല്യ പ്രസംഗിച്ചു ഷൈലജ ഐ നന്ദി പറഞ്ഞു.
ജന പ്രതിനിധികൾ, വിദ്യാർത്ഥികൾ, ആശാവർക്കർ, ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.
Post a Comment