JHL

JHL

വിദ്യാർത്ഥികൾക്കും, വ്യാപാരികൾക്കും ആശ്വാസം; കുമ്പള ടൗണിൽ സേവാഭാരതി ശൗചാലയം തുറന്നു.


കുമ്പള(www.truenewsmalayalam.com) : വർഷങ്ങളായി ശൗചാലയത്തിനായുള്ള നാട്ടുകാരുടെയും, വ്യാപാരികളുടെയും മുറവിളിക്കിടയിൽ ആർഎസ്എസിന്റെ കീഴിലുള്ള "സേവാ ഭാരതി'' പൂർണ്ണ സജ്ജീകരണത്തോടെയുള്ള സൗചാലയം കുമ്പള ടൗണിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.

 തികച്ചും സൗജന്യമായിട്ടാണ് ശൗചാലയം പ്രവർത്തിക്കുക. സുജി മുറി ഉപയോഗിച്ചതിനു ശേഷം സംഭാവന നൽകുന്നവർക്കായി ശൗചാലയത്തിന് സമീപം ഭണ്ഡാര പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ശൗചാലയ നടത്തിപ്പിന്റെ മുഴുവൻ ചിലവും സേവാ ഭാരതി വഹിക്കും.

 വർഷങ്ങൾക്കു മുമ്പ് കുമ്പളയിലെ ബസ്റ്റാൻഡ് പൊളിച്ചുമാറ്റിയതിനുശേഷം ശൗചാലയത്തിന്റെ അഭാവം ടൗണിൽ എത്തുന്നവരെയും, വിദ്യാർത്ഥികളെയും, വ്യാപാരികളെയും ഏറെ ദുരിതത്തിലാക്കിയിരുന്നു. ശൗചാലയത്തിനായി നാളിതുവരെ മുറവിളി തുടർന്നിരുന്നു.

 എന്നാൽ ഇതിനായുള്ള സ്ഥലം കണ്ടെത്താൻ പഞ്ചായത്ത് അധികൃതർക്ക്  കഴിഞ്ഞിരുന്നില്ല. ഈയൊരു വലിയ വിഷയത്തിലാണ് ഇപ്പോൾ സേവാഭാരതി പരിഹാരം കാണാൻ മുന്നോട്ട് വന്നിട്ടുള്ളത്.

 എല്ലാവിധ സജീകരണങ്ങളോടുകൂടി സ്ത്രീകൾക്കും, പുരുഷന്മാർക്കുമായി പത്തോളം റൂമുകൾ ശൗചാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കുമ്പളയിലെ മാളിക ഡോക്ടർ ശ്രീ സർവ്വേശ്വര ഭട്ട് നിർവഹിച്ചു. ചടങ്ങിൽ ആർഎസ്എസ്- സേവാഭാരതി പ്രവർത്തകർ സംബന്ധിച്ചു.


No comments