JHL

JHL

ഓർമ്മ മരത്തണലിൽ; സ്നേഹച്ഛരടായ് ഒരുവട്ടംകൂടി സഹപാഠികളുടെ സമാഗമം


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ1988-89 എസ്എസ്എൽസി ബാച്ചിലെ ''കുട്ടികൾക്ക്'' മുമ്പിൽ പഴയ വിജയൻ മാഷ് ഒരു വടിയും, ടെക്സ്റ്റ്‌ പുസ്തകവുമായി ക്ലാസ് എടുക്കാൻ എത്തിയപ്പോൾ 50 വയസ്സ് പിന്നിട്ട അന്നത്തെ "ചെറു ബാല്യക്കാർ ''ആദ്യം ഒന്ന് നാണിച്ചു..പിന്നീട് സഹപാഠികൾ ഒരിക്കൽ കൂടി അനുസരണയുള്ള കുട്ടികളായി മാറി.

 അന്നത്തെ എസ്എസ്എൽസി വിദ്യാർത്ഥികളായ 60-ഓളം പേരാണ് മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം വിദ്യാലയ മുറ്റത്ത് ഒത്തുചേർന്ന് സൗഹൃദം പങ്കിട്ടത്.

 പഴയകാല ക്ലാസ് റൂം അതേ മാതൃകയിൽ ഒരുക്കിയും, ഒരു ബെഞ്ചിലിരുന്ന് കുശലം പറഞ്ഞും,ഹാജർ വിളികളുമൊക്കെയായി കലാലയകാല ഓർമ്മകളും, ജീവിതകാല വിശേഷങ്ങളുമായി  നടന്ന പുനർസംഗമം വേറിട്ടതും നവ്യാനുഭവവുമായി.

 ഇടക്കാലത്ത് മറഞ്ഞുപോയ സഹപാഠികളും, അധ്യാപകരും ഓർമ്മകളിൽ നൊമ്പരമായി നിന്നു.മാതാപിതാക്കൾ നഷ്ടപ്പെട്ട മൊഗ്രാൽ സ്കൂളിലെ വിദ്യാർഥിക്ക് സഹപാഠികളും, പിടിഎയും, അധ്യാപകരും ചേർന്ന് സ്വരൂപിക്കുന്ന "സസ്നേഹം സഹപാഠിക്ക് ''എന്ന പദ്ധതിയിലേക്കും, മൊഗ്രാൽ ദേശീയവേദിയുടെ "കണ്ണീരൊപ്പാൻ കണ്ണികളാവുക'' ചാരിറ്റി ഫണ്ടിലേക്കും സംഗമം സംഭാവന നൽകിയത് വേറിട്ട കാഴ്ചയായി.

 സഹപാഠികളായ വനിതാ അംഗങ്ങളുടെ പ്രാർത്ഥനയോടെയായിരുന്നു തുടക്കം. അബ്ദുൽ റഹ്മാൻ മാഷ്,വിജയം മാഷ്എന്നിവർ പഴയകാല ക്ലാസ് റൂം അനുഭവങ്ങൾ രസകരമായി പങ്കുവെച്ചു. ഒരുവട്ടം കൂടി സഹപാഠികൾ സൗഹൃദം പുതുക്കി. ഉച്ചയ്ക്ക് ശേഷം മൊഗ്രാൽ നാങ്കി ''ക്ലാപോട്ട് സിഗ്നേച്ചർ റിസോർട്ടിൽ '' കുടുംബ സംഗമം സംഘടിപ്പിച്ചു. രസകരമായ കലാ-കായിക പരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും ഒരുക്കി.

 പരിപാടികളിൽ സഹപാഠിയും, പ്രവാസി വ്യവസായിയുമായ സി ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. മൊഗ്രാൽ ജീവിഎ ച്ച്എസ്എസ്  പ്രധാനാധ്യാപകൻ അബ്ദുൽ ബഷീർ എഎം ഉദ്ഘാടനം ചെയ്തു. കാദർ മാഷ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് എഎം സിദ്ധീഖ് റഹ്മാൻ ആശംസകൾ നേർന്നു. പിന്നീട് സഹപാഠികൾക്ക് ഉപഹാര വിതരണവും, കലാകായിക മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.സലാം മർഫ,അബ്ക്കോ മുഹമ്മദ്, ലുക്ക്മാൻ അഹമ്മദ്, റഷീദ്, ലത്തീഫ് കോട്ട,കെപി അബ്ദുല്ല, ദാവൂദ് എന്നിവർ നേതൃത്വം നൽകി.ബിഎ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു. ദേശീയ ഗാനാലാപന ത്തോടെ പരിപാടിക്ക് സമാപനമായി.


No comments