കോട്ടയിൻസ് ജൂനിയർ ഫുട്ബോൾ ലീഗ് 2023; ഹൈസ്‌ലായി കോട്ടയിൻസ് ചാമ്പ്യന്മാർ
മൊഗ്രാൽ(www.truenewsmalayalam.com) : കോട്ടയിൻസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് അഭിമാന പുരസരം സങ്കടിപ്പിച്ച , കോട്ടയിൻസ് ജൂനിയർ ഫുട്ബോൾ ലീഗ് 2023 ൽ ടീം ഹൈസ്‌ലായി കോട്ടയിൻസ് ചാമ്പ്യന്മാരായി .
ഫൈനലിൽ ആൻഫീൽഡ് കോട്ടയിൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഹൈസ്‌ലായി കോട്ടയിൻസ് കിരീടം കരസ്ഥമാക്കിയത്.
വളർന്നു വരുന്ന താരങ്ങൾക്ക് നല്ല ഒരു അവസരം ഒരുക്കി കൊടുക്കുകയായിരുന്നു കോട്ടയിൻസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് ,അണ്ടർ 12, മുതൽ അണ്ടർ 18 വരെയുള്ള കുഞ്ഞു കളിക്കാർ 4 ടീമുകൾക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞു .
ലീഗിലെ മികച്ച കളിക്കാരനായി മുഹമ്മദ് ഫാസിനെ തെരെഞ്ഞെടുത്തു , മികച്ച മുന്നേറ്റ നിരക്കാരനായി ആൻഫീൽഡ് കോട്ടയിൻസിന്റെ കാലന്തർഷായെ തെരെഞ്ഞെടുത്തു, നാസിലിനെ മികച്ച ഗോൾ കീപ്പറായും, ബെസ്റ്റ് ഡിഫെന്ററായി മുന്നയെയും തിരഞ്ഞെടുത്തു.
ഫേമസ് ഗ്രൂപ്പ് അംഗങ്ങളായ അഷ്‌റഫ് , അസീസ് , ലത്തീഫ് , അഷ്‌റഫ് , എന്നിവർ മുഖ്യ അതിഥികളായി .
ശികഫാത് പെർവാഡ് , അലി മൈമൂൻ നഗർ എന്നിവരാണ് മത്സരം നിയന്ത്രിച്ചത്.
കോട്ടയിൻസ് ഭാരവാഹികൾ നന്ദി അറിയിച്ചു.
Post a Comment