നാലാം നിലയിലെ മുറിയില്‍ മൂന്ന് വയസ്സുള്ള കുട്ടി കുടുങ്ങി; വിവരമറിഞ്ഞെത്തിയ പാണ്ഡേശ്വര്‍ ഫയര്‍ സര്‍വീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി
മംഗളൂരു: മംഗളൂരു കൊടിയാല്‍ ഗുത്തുവിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലെ മുറിയില്‍ മൂന്ന് വയസ്സുള്ള കുട്ടി കുടുങ്ങി. വിവരമറിഞ്ഞെത്തിയ പാണ്ഡേശ്വര്‍ ഫയര്‍ സര്‍വീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം.
കുട്ടി ഒരു മുറിയില്‍ കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ വാതില്‍ അകത്തുനിന്ന് പൂട്ടി. രക്ഷിതാക്കള്‍ ശ്രമിച്ചിട്ടും കുട്ടിക്ക് വാതില്‍ തുറക്കാനായില്ല. ഒടുവില്‍ കുടുംബം സഹായത്തിനായി പാണ്ഡേശ്വര്‍ അഗ്നിശമനസേനയെ ഫോണില്‍ വിളിച്ചു.
ഫയര്‍ സര്‍വീസ് സ്റ്റേഷന്‍ ഓഫീസര്‍ രാജയുടെ നേതൃത്വത്തിലുള്ള സംഘം കയറുകള്‍ ഉപയോഗിച്ച് നാലാം നിലയിലെത്തുകയും മുറി തുറന്ന് കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

Post a Comment