JHL

JHL

ഫലസ്തീന് ഐക്യദാർഡ്യവുമായി മഞ്ചേശ്വരത്ത് എസ് ഐ ഒ യൂണിറ്റ് സമ്മേളനം


മഞ്ചേശ്വരം(www.truenewsmalayalam.com) : "തീർച്ചയായും അസത്യം തകരാനുള്ളതാണ് - ഫലസ്തീൻ വിമോചിതമാവും" എന്ന തലക്കെട്ടിൽ എസ്.ഐ.ഒ മഞ്ചേശ്വരം - കുഞ്ചത്തൂർ യൂണിറ്റുകൾ കുഞ്ചത്തൂർ മാസ്കോ ഹാളിൽ വെച്ച് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

 ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി  ഉദ്ഘാടനം ചെയ്തു. എസ്. ഐ.ഒ കുമ്പള ഏരിയ പ്രസിഡൻ്റ് അമാൻ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം മുഖ്യപ്രഭാഷണം നടത്തി.

 ഇസ്രായേൽ എന്നത് ഒരു അധിനിവേശ രാഷ്ട്രമാണെന്നും ഫലസ്തീനിലെ വിമോചന പോരാളികളോടൊപ്പവും നീതിയോടൊപ്പവും നിൽക്കേണ്ടത് മാനുഷിക ദൗത്യമാണെന്ന് അബ്ദുൽ ഹക്കീം നദ് വി അഭിപ്രായപ്പെട്ടു.

 കാമ്പസുകളിലും പൊതുജനങ്ങൾക്കിടയിലും എസ്.ഐ.ഒ നടത്തിയ നിരവധി ഇടപെടലുകളെ കുറിച്ച് നിയാസ് വേളം സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി പി.എസ് അബ്ദുല്ലക്കുഞ്ഞി, ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ പ്രസിഡൻ്റ് ബി.എം അബ്ദുല്ല, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അദ്നാൻ മഞ്ചേശ്വരം, എസ്.ഐ. ഒ ജില്ലാ സമിതി അംഗം റഈസ് മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.

 കുഞ്ചത്തൂർ യൂണിറ്റ് പ്രസിഡൻ്റ് ഹഫീസ് കുഞ്ചത്തൂർ സ്വാഗതവും റിസ് വാൻ  കുഞ്ചത്തൂർ നന്ദിയും പറഞ്ഞു.


No comments