നിര്‍ത്തിയിട്ട ടിപ്പര്‍ മുന്നോട്ട് നീങ്ങി; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കുമ്പള(www.truenewsmalayalam.com) : നീർച്ചാലിൽ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി മുന്നോട്ട് നീങ്ങി ലോറിയുടെ അടിയില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണ മരണം.
പാടി ഇത്തിരത്തോട് സ്വദേശി മുഹമ്മദ് നൗഫല്‍ (23) ആണ് ടിപ്പരിനടിയിൽ പെട്ട മരണപ്പെട്ടത്.
ടിപ്പര്‍ ലോറിയില്‍ സാധനങ്ങളുമായെത്തിയതായിരുന്നു നൗഫൽ, സാധനം ഇറക്കാന്‍ ഗേറ്റ് തുറക്കുന്നതിന് ലോറി ഓഫ് ചെയ്യാതെ തന്നെ നിര്‍ത്തി നൗഫല്‍ പുറത്തിറങ്ങി ഗേറ്റ് തുറക്കാന്‍ പോകുന്നതിനിടെ ടിപ്പര്‍ ലോറി മുന്നോട്ട് നീങ്ങി മണ്‍തിട്ടയിലിടിക്കുകയായിരുന്നു.
ഉടൻ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment