ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കാസര്‍കോട്(www.truenewsmalayalam.com) : ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കാസർഗോഡ് അക്ബർ ട്രാവൽ ഏജൻസി ജീവനക്കാരനും, ബെദിര സ്വദേശിയുമായ ഹാരിസ്(45)ആണ് ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം, ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്‍എ മുഹമ്മദിന്റെയും സുഹ്‌റയുടെയും മകനാണ്.
ഭാര്യ: ഹസീന.
മക്കള്‍: ഹംന, ഹന, ഹൈസ്.
സഹോദരങ്ങള്‍: എന്‍.എം.ഹസൈനാര്‍, എന്‍.എം.സിദ്ദീഖ്, എന്‍.എം.ഫൈസല്‍, എന്‍.എം.ഇല്യാസ്, എന്‍.എം. ഷഹീദ്, എന്‍.എം.ഹാഷിഫ്, എന്‍.എം.ഷെഫീദ, എന്‍.എം.സാനിയ.
Post a Comment