JHL

JHL

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ശഹീദ് കെഎസ് ഷാൻ അനുസ്മരണവും കുമ്പള മേഖലാ പ്രവത്തക സംഗമവും സംഘടിപ്പിച്ചു

 


കുമ്പള(www.truenewsmalayalam.com) : ആര്‍എസ്എസ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണവും, കുമ്പള  മേഖലാ പ്രവർത്തക സംഗമവും ആരിക്കാടി അമാന ട്രേഡ് സെൻറ്ററിൽ വെച്ച് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു.

പാർട്ടി  കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്റഫ് ബഡാജെ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി  സവാദ് സി എ , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി , കുമ്പള ഗ്രാമ പഞ്ചായത്തംഗം അൻവർ ആരിക്കാടി, മണ്ഡലം ട്രഷറർ താജു ഉപ്പള , സെക്രട്ടറി ടി എ ജലീൽ , മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇംത്തിയാസ് ഉപ്പള എന്നിവർ സംസാരിച്ചു.

 മണ്ഡലം  സെക്രട്ടറി ഷേരീഫ് പാവൂർ സ്വാഗതവും കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ ബംബ്രാണ നന്ദിയും പറഞ്ഞു.


No comments