എംഡിഎംഎ മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശികളടക്കം മൂന്നു പേർ മംഗളൂരുവിൽ പിടിയിൽ
മംഗളൂരു(www.truenewsmalayalam.com) : എംഡിഎംഎ മയക്കുമരുന്നുമായി മഞ്ചേശ്വരം സ്വദേശികളടക്കം മൂന്നു പേർ മംഗളൂരുവിൽ പിടിയിൽ.
മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി അന്നപ്പസ്വാമി (23), മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജുനൈദ്(29), കര്‍ണാടക കുളായിയില്‍ താമസക്കാരനായ ആകാശ (24) എന്നിവരാണ് വിൽപ്പനക്കായെത്തിച്ച എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റിലായത്.
ബജ്പെ പൊലീസ് പിഎസ്ഐ ഗുരപ്പ കാന്തിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂവർ സംഘം പിടിയിലായത്.
Post a Comment