കാറും ബൈക്കും കൂട്ടിയിടിച്ച് പി എ കോളേജ് വിദ്യാർത്ഥി മരിച്ചു
കാസര്‍കോട്: കാറും ബൈക്കും കൂട്ടിയിടിച്ച് പി എ കോളേജ് വിദ്യാർത്ഥി മരിച്ചു . കോളിയടുക്കം ആയിഷ മന്‍സിലിലെ മുഹമ്മദ് അഷ്‌റഫിന്റെ മകനും മംഗളുരു പി.എ. ഫസ്റ്റ് ഗ്രേഡ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയുമായ സി.എ സര്‍ഫ്രാസുല്‍ അമാന്‍ (19) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപമാണ് അപകടം.
കാസര്‍കോട് ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന സര്‍ഫ്രാസുല്‍ അമാന്‍ സഞ്ചരിച്ച ബൈക്കും കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ മംഗളൂറിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ കാര്‍ കസ്റ്റഡിയിലെടുത്തു.

Post a Comment