ദേശീയ പാത വികസനം; കുമ്പള പാലം ഗതാഗതത്തിനായി തുറന്നു
കുമ്പള(www.truenewsmalayalam.com) : ദേശീയ പാത വികസനം, ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റോഡിലെ കുമ്പള പാലം ഗതാഗതത്തിനായി തുറന്നു
ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ക്കു കടന്നുപോവാനുള്ള സൗകര്യത്തോടെയാണ് പാലം തുറന്നു കൊടുത്തത്.
പഴയ പാലം പൊളിച്ചുമാറ്റി രണ്ടുവരിപ്പാതക്കു സൗകര്യപ്പെടുന്ന തരത്തില്‍ മറ്റൊരു പാലം കൂടി പണിയുന്നതിനായി അതു വഴിയുള്ള വാഹനഗതാഗതം പുതിയ പാലത്തിലൂടെ തിരിച്ചു വിട്ടു.
ദേശീയപാതയുടെ തലപ്പാടി-ചെങ്കള ഒന്നാം റീച്ചില്‍ ഏഴുപാലങ്ങളാണുള്ളത്. മഞ്ചേശ്വരം-പൊസോട്ട്, മഞ്ചേശ്വരം, മഞ്ചേശ്വരം ചെക്ക്പോസ്റ്റ്, കുക്കാര്‍, ഷിറിയ, കുമ്പള, മൊഗ്രാല്‍ എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മാണത്തിലുള്ളത്.
Post a Comment