JHL

JHL

ചാൻസലർ കേരളം വിടണം: ഡി.വൈ.എഫ്.ഐ. പ്രതിഷേധിച്ചു

കുമ്പള : കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല സെനറ്റിൽ ആർ.എസ്.എസുകാരെ കുത്തിത്തിരുകിയെന്നു ആരോപിച്ച് ഡി.വൈ.എഫ്.ഐ. ജില്ലയിൽ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. ‘സംഘി ചാൻസലർ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധിച്ചത്. 
കുമ്പള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രധിഷേധ യോഗം ഡി വൈ എഫ് ഐ  ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. നാസിറുദ്ധീൻ മലങ്കരെ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജാഫർ,  പ്രസിഡന്റ് ഹൈറാസ്, വൈസ്  പ്രസിഡന്റ് സത്യപ്രസാദ്, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അബ്ദുൽ ഹക്കീം എന്നിവർ സംസാരിച്ചു.

മുന്നാട് നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.

രാജപുരത്ത് ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, ചിത്താരിയിൽ ജില്ലാ ട്രഷറർ കെ. സബീഷ്, ക്ലായിക്കോട് സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. അനിഷേധ്യ, ചെർക്കളയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശിവപ്രസാദ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. 

തച്ചങ്ങാട് എ.വി. ശിവപ്രസാദ്, ഉപ്പളയിൽ സാദിഖ് ചെറുഗോളി, മുള്ളേരിയയിൽ കെ.വി. നവീൻ, തൃക്കരിപ്പൂർ സൗത്തിൽ കെ. കനേഷ്, നാർക്കിലക്കാടിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. ഉണ്ണികൃഷ്ണൻ, പരപ്പയിൽ എം.വി. രതീഷ്, അജാനൂരിൽ വി. ഗിനീഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.



No comments