JHL

JHL

എം.എസ്.സി മൊഗ്രാൽ ക്രിക്കറ്റേഴ്‌സ്; ടിവിഎസ് ടി-10 പ്രീമിയം ലീഗ്, ഡിഫറെന്റ് ഇലവൻ ചാമ്പ്യന്മാർ


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള മൊഗ്രാൽ ക്രിക്കറ്റേഴ്‌സ് ടീം "കുത്തിരിപ്പ് മുഹമ്മദ് സ്റ്റേഡിയത്തിൽ '' സംഘടിപ്പിച്ച  പ്രീമിയം ലീഗ് ടി-10 ക്രിക്കറ്റ് മത്സരത്തിൽ ഡിഫറെന്റ് ഇലവന് 11 റൺസിന്റെ വിജയം.

 നാലു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനൽ മത്സരത്തിൽ ലണ്ടൻ സ്ട്രൈക്കേഴ്സിനെയാണ് ഡിഫറെന്റ് ഇലവൻ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത  ഡിഫറെന്റ് ഇലവൻ 53 റൺസ് എടുത്തപ്പോൾ, ലണ്ടൻ സ്ട്രൈക്കേഴ്സ്  42 ന് പുറത്തായി.

 ആരിഫ് പേരാലാണ് മാൻ ഓഫ് ദി മാച്ച്. അരുൺ വി രാജ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജാബിർ പൊട്ടൊരിയാണ് ടോപ് സ്കോറർ. മണി മജൽ മികച്ച ബോളറും, നൗഷി കണ്ണൂർ മികച്ച ഫീൽ ഡറായും തിരഞ്ഞെടുക്കപ്പെട്ടു.

 വിജയികൾക്ക് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബിഎൻ മുഹമ്മദലി, എംഎസ് സി താരം എംഎ അബൂബക്കർ സിദ്ദീഖ്, പിടിഎ പ്രസിഡണ്ട് എ എം സിദ്ദിഖ് റഹ്മാൻ,മൊഗ്രാൽ ക്രിക്കറ്റേഴ്‌സ് ടീം ഗൾഫ് പ്രതിനിധി എസ്കെ ഷറഫുദ്ദീൻ, എംകെ ആസിഫ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സിദ്ദീഖ് സ്ട്രി ക്ക് സ്വാഗതവും,ടികെ ജാഫർ നന്ദിയും പറഞ്ഞു.


No comments