JHL

JHL

ജാതി സെൻസസ് നടത്തുക - വെൽഫെയർ പാർട്ടി

കാസർഗോഡ്: രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിലാണ് പ്രാതിനിധ്യം വഹിക്കുന്നത് എന്ന് തിരിച്ചറിയാൻ വിശദമായ ജാതി സെൻസസ് നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ശംസീർ ഇബാഹീം. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി തൃക്കരിപ്പൂരിൽ സംഘടിപ്പിച്ച പാർട്ടി സ്കൂൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത ന്യൂനപക്ഷങ്ങളും, ദലിത്, ആദിവാസി വിഭാഗങ്ങളും അനർഹമായത് നേടുന്നു എന്ന കുപ്രചരണങ്ങൾ ഉപയോഗിച്ച് വർഗീയ ധ്രുവീകരണ നീക്കങ്ങൾ നടത്തുന്നത് അവസാനിപ്പിക്കാൻ ജാതി സെൻസസ് നടത്തിയേ തീരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായ മുഹമ്മദ് ഇംതിയാസ്, ഷാക്കിർ പുലാപ്പറ്റ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് മജീദ് നരിക്കോടൻ, ജില്ലാ ട്രഷറർ മഹമൂദ് പള്ളിപ്പുഴ, എഫ്.ഐ.ടി.യു. സംസ്ഥാന കമ്മറ്റി അംഗം സി.എച്ച്. മുത്തലിബ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട്  ഫൗസിയ സിദ്ദീഖ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് സി.എ.യൂസുഫ്, എഫ്. ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി എം.ഷഫീഖ് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി തൃക്കരിപൂർ മണ്ഡലം പ്രസിഡണ്ട് കെ.സി ജാബിർ സ്വാഗതവും എ.വി. അഷ്റഫ് നന്ദിയും പറഞ്ഞു.


No comments