JHL

JHL

മഞ്ചേശ്വരം മണ്ഡലം: വോട്ടർമാർക്കിടയിൽ ജില്ലാ കളക്ടർ; ബൂത്ത് തല വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയ്ക്ക് മൊഗ്രാലിൽ തുടക്കം


മൊഗ്രാൽ (www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മൊഗ്രാലിലെ 162,163 ബൂത്തുകളിലെ വോട്ടർമാരുമായി ജില്ലാ കലക്ടർ കെ ഇമ്പശേകർ ഐഎ എസ് സംവദിച്ചു.

 മൊഗ്രാൽ വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങ്.

 വോട്ടർ പട്ടികപരിശോധിക്കുന്നതിനും, മരിച്ചുപോയവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും, രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ തിരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം കൂട്ടുന്നതിനുമായിട്ടാണ് മണ്ഡലങ്ങൾ തോറും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.

 കലക്ടർ കെ ഇമ്പശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. 

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സിദ്ദിഖ് അലി മൊഗ്രാൽ (ജെഡിഎസ് ) ബിഎൻ മുഹമ്മദലി( മുസ്ലിം ലീഗ് ) നാസർ മൊഗ്രാൽ (കോൺഗ്രസ്‌) റിയാസ് മൊഗ്രാൽ (സിപിഐഎം) അബ്ബാസ് നടുപ്പളം (എൻസിപി) പിടിഎ പ്രസിഡണ്ട് എഎം സിദ്ദിഖ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.


No comments