JHL

JHL

തുറന്നുകൊടുത്ത സർവീസ് റോഡും, അടിപ്പാതയും: മൊഗ്രാൽ ജംഗ്ഷനിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ പെടാപാട്, പോലീസ് സഹായം അഭ്യർത്ഥിച്ച് വാർഡ് മെമ്പർ


മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത നിർമ്മാണം പുരോഗമിക്കവേ മൊഗ്രാൽ അടിപ്പാതയും,സർവീസ് റോഡും തുറന്നു കൊടുത്തതോടെ തലങ്ങും വിലങ്ങുമായുള്ള വാഹനങ്ങളുടെ ഓട്ടം വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച് കടക്കാൻ പ്രയാസപ്പെടുകയാണെന്ന് പരാതി.

 മൊഗ്രാൽ ഗവ: വൊ ക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേക്കും, സ്കൂൾ റോഡിലേക്കുമുള്ള അടിപ്പാതയിൽ  നിന്ന് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ റോഡ് മുറിച്ചു കിടക്കാൻ വലിയ പ്രയാസം നേരിടുന്നുവെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.


 മൂന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിച്ചുവേണം വിദ്യാർഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ. അതുകൊണ്ടുതന്നെ അപകട സാധ്യത ഏറെയുള്ള ഇവിടെ സ്കൂൾ സമയത്ത് രാവിലെയും, വൈകുന്നേരവും പോലീസിന്റെ സഹായം വേണമെന്നാണ് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.



No comments