JHL

JHL

സെഞ്ച്വറി പിന്നിട്ട എം.എസ്.സി മൊഗ്രാലിന് കെട്ടിടമൊരുങ്ങുന്നു


മൊഗ്രാൽ(www.truenewsmalayalam.com) : ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ നിറവിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്. സെഞ്ച്വറി പിന്നിട്ട ക്ലബ്ബിനായി സ്വന്തമായൊരു കെട്ടിടം  നാട്ടുകാരുടെയും ഫുട്ബോൾ പ്രേമികളുടെയും സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് കമ്മിറ്റി ഭാരവാഹികൾ.

 ലോക ഫുട്ബോൾ ദിനമായ ഡിസംബർ 10ന് ക്ലബ് കെട്ടിടത്തിനായുള്ള ഫണ്ട് ശേഖരണ ഉദ്ഘാടനം ചെയ്യും.മൊഗ്രാൽ സ്കൂൾ മൈതാനത്തിന് സമീപമായിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.അന്നേദിവസം മൊഗ്രാലിന്റെ ഫുട്ബോൾ ആചാര്യൻ കുത്തിരിപ്പ് മുഹമ്മദിന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടിയും ഒരുക്കും. വൈകുന്നേരം 7 മണിക്കാണ് ക്ലബ് പരിസരത്ത് അനുസ്മരണ പരിപാടി.

വൈകുന്നേരം 4 മണിക്ക് അൽ മുതകമൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബും, സിറ്റിസൺ ഉപ്പളയും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിക്കും. പരിപാടികളിൽ നാട്ടിലെ   കലാ -കായിക സാംസ്കാരിക- വിദ്യാഭ്യാസ -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

 ഇതുമായി ബന്ധപ്പെട്ട് നടന്ന എംഎസ് സി മൊഗ്രാൽ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡണ്ട് അൻവർ അഹമ്മദ് എസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആസിഫ് ഇക്ബാൽ സ്വാഗതം പറഞ്ഞു. ട്രഷറർ റിയാസ് മൊഗ്രാൽ,

എക്സിക്യൂട്ടീവ് അംഗങ്ങളായ സജ്ജാദ്, ടിഎംനവാസ്, യുസുഫ് കോട്ട, നൂറുദ്ധീൻ നടത്തോപ്പിൽ, ലത്തീഫ് തവക്കൽ, ബഷീർ ലാലിയത്ത്, അഷ്‌റഫ്‌ എംഎസ്, ഖാലിദ് എച്ച്എ, എംഎൽ അബ്ബാസ്, റഫീഖ് അഡ്മിൻ, സൈഫ് ബാർക്കോട്, മുഹമ്മദ് സ്മാർട്ട്‌, മുനീർ ബികെ,അബൂബക്കർ സിദ്ദീഖ് എംഎ,ഹാരിസ് ബഗ്ദാദ്, ശരീഫ് ദീനാർ എന്നിവർ സംബന്ധിച്ചു.


No comments