JHL

JHL

കെഎസ്ടിപി റോഡിന് ഉയരം കൂട്ടിയപ്പോൾ കുമ്പള ബസ് സ്റ്റാൻഡിൽ ബസ് ഇറക്കാൻ പെടാപാട്,ബസ്സിന്റെ പിറക് വശം റോഡിൽ ഇടിക്കുന്നത് തകർച്ചയ്ക്ക് കാരണമാകുന്നു.


കുമ്പള.നിരവധി വിദ്യാർത്ഥികള ടക്കമുള്ള യാത്രക്കാരായെത്തുന്ന  കുമ്പള ബസ്റ്റാൻഡിൽ അപകടം പതിയിരിക്കുന്നു. ബദിയടുക്ക, കാസർഗോഡ്,  തലപ്പാടി ഭാഗങ്ങളിൽ നിന്ന്  വരുന്ന ബസ്സുകൾ  ബസ്റ്റാൻന്റിൽ ഇറങ്ങുമ്പോഴാണ് കെ എസ്ടിപി റോഡ് നിർമാണത്തിൽ ഉണ്ടായ  അപാകതയിൽ റോഡിന്റെ ഒരു ഭാഗം ഉയരം കൂടുകയും ബസ് സ്റ്റാന്റ് താഴ്ന്നു നിൽക്കുന്നതും കാരണം  ബസ്സിന്റെ അടിഭാഗം വളരെ ശബ്ദത്തോടുകൂടി റോഡിൽ തട്ടുന്നത്. ഇത് ബസ്സുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നു. കൂടുതലും കർണാടക- കേരള കെഎസ്ആർടിസി ബസ്സുകളാണ് തകർച്ചയെ നേരിടുന്നത് .

റോഡിൽ തട്ടുന്ന ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ഇരുമ്പ് കഷ്ണങ്ങൾ ഇളകി  ബസിന്റെ പിന്നിലിരിക്കുന്നവർക്ക് ദുരിതവും,അപകട സാധ്യതയുമുണ്ടെന്ന് സ്റ്റാൻഡിലെ വ്യാപാരികളും, യാത്രക്കാരും പറയുന്നു.

 വിഷയത്തിൽ കുമ്പള ഗ്രാമപഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നും, ഉയരം കൂട്ടിയ റോഡിന് സമാനമായി ബസ്റ്റാൻഡിലേക്കും റീ ടാറിങ് ചെയ്യാൻ നടപടി വേണമെന്നുമാണ് ആവശ്യം.