കേരളോത്സവം വിജയികളെ അവഗണിച്ച കുമ്പള പഞ്ചായത്ത് നടപടി പ്രതിഷേധാർഹം; ഡി.വൈ.എഫ്.ഐ
കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത് തല കേരളോത്സവ വിജയികളെ അവഗണിച്ച കുമ്പള പഞ്ചായത്ത് നടപടി പ്രതിഷേധാർഹം. കേരളോത്സവം കഴിഞ്ഞിട്ട് രണ്ട് മാസം ആയിട്ടും ഇത് വരെയായി വിജയികളെ അനുമോദിക്കാൻ കഴിയാത്ത നിലയിൽ കുമ്പള പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി പൊതു സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണ്.
മത്സരിച്ചു വിജയിച്ചവരെ ജില്ലയിലെ മറ്റ് മുഴുവൻ പഞ്ചായത്തുകളും നേരത്തെ തന്നെ അനുമോദിച്ചിരുന്നു, പഞ്ചായത്ത് തലം കഴിഞ്ഞ് ബ്ലോക്ക് ജില്ലാ തലം കഴിഞ്ഞ് ഇനി സംസ്ഥാന തലത്തിലേക്ക് കേരലോത്സവം കടക്കുകയാണ്.
കേരലോത്സവത്തിൽ വിജയിച്ച ക്ലബ്ബുകളുടെ ഭാരവാഹികൾ നിരന്തരമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇതുവരെയും ഒരു നടപടിയും പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നാണ് പരാതി.
കഴിഞ്ഞ കുറെ നാളുകളായി കുമ്പള പഞ്ചായത്ത് ഭരണ സമിതി ജനങ്ങളെ വഞ്ചിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോവുകയാണ്. പഞ്ചായത്തിന്റെ ഫണ്ടും മറ്റ് പൊതുജനങ്ങളിൽ നിന്നും പിരിയിച്ച പണം ഇതിനായി വിനിയോഗിച്ചിട്ടുണ്ടോ എന്നതുകൂടി അന്വേഷികേണ്ടതുണ്ട്.
ഇത് ഒരു തരത്തിലും അംഗീകരിച്ചു മുമ്പോട്ട് പോകാൻ സാധിക്കില്ല, അതിനാൽ എത്രയും പെട്ടെന്ന് കേരളോത്സവത്തിൽ വിജയിച്ചവരെ അനുമോദിക്കാൻ പഞ്ചായത്ത് അധികാരികൾ തയാറാവാണെമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുമ്പോട്ട് പോവുമെന്നും ഡി.വൈ.എഫ്.ഐ കുമ്പള മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിക്കുന്നു..
Post a Comment