JHL

JHL

എസ്.കെ.എസ്.എസ്.എഫ് ബാക്രബയൽ ശാഖ സിൽവർ ജൂബിലി സമാപനം; ഒരുക്കങ്ങൾ പൂർത്തിയായി


ഹൊസങ്കടി(www.truenewsmalayalam.com) : എസ്.കെ.എസ് എസ്.എഫ് ബാക്രബയൽ ശാഖ സിൽവർ ജൂബിലിയുടെ സാമാപനത്തിന് നവംബർ 17ന് ഞായറാഴ്ച വൈകിട്ട് 4.30 ബാക്രബയൽ സ്കൂൾ ഗ്രണ്ടിൽ തുടക്കമാവുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. 

 1998 ൽ രൂപികരിച്ച ബാക്രബയൽ യുണിറ്റ് എസ്.കെ.എസ്.എസ്.എഫ്  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകി പ്രവർത്തിച്ച് വരികയാണ്.  മഞ്ചേശ്വരം മേഖലയിൽ പഴക്കമുള്ള യുണിറ്റും കൂടിയാണ്  ബക്രബയൽ.

 സാമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ബംബ്രാണ ഉദ്ഘാടനം നിർവ്വഹിക്കും, പാത്തൂർ സംയുക്ത ജമാഅത്ത് ഖാസി പാത്തൂർ അഹ്മദ് മുസ് ലിയാർ അധ്യക്ഷതവഹിക്കും, ജനറൽ കൺവീനർ മുഹമ്മദ് ഫൈസി കജ ആമുഖ പ്രഭാഷണവും, സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണവും, നൗഷാദ് ബാഖവി  ചിറൻകീഴ് മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും.

 ചടങ്ങിൽ സ്ഥാപക നേതാക്കളെ  ആദരിക്കും, മെമ്പർഷിപ്പ് കാംപയിൻ്റെ ഭാഗമായി മഞ്ചേശ്വരം മേഖലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത ശാഖകൾക്ക് പ്രത്യേക ഉപഹാരം മേഖല കമ്മിറ്റി നൽകും.

 സയ്യിദ് ഇബ്രാഹിം ബാത്തിഷ തങ്ങൾ മജ്ലിസുന്നൂറിനും , സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ  കുന്നുകൈ കൂട്ടുപ്രാർത്ഥനക്ക്  നേത്യത്വം നൽകും.

 കർണാടക നിയമസഭാ സ്പീകർ  യു.ടി ഖാദർ, എ.കെ.എം അഷ്റഫ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.  എ കെ എം അബ്ദുൽ മജീദ് ദാരിമി, ഫാറൂഖ് ദാരിമി കെല്ലമ്പാടി സംസാരിക്കും.

 വാർത്ത സമ്മേളനത്തിൽ  സ്വാഗത സംഘം ചെയർമാൻ പി. ബി അബൂബക്കർ പാത്തുർ, ജനറൽ കൺവീനർ  മുഹമ്മദ് ഫൈസി കജ, എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡന്റ് ഉസ്മാൻ' ജനറൽ സെക്രട്ടറി അബ്ദുൽ ലത്വീഫ് തുടങ്ങിയവർ സംബന്ധിച്ചു.


No comments