ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പ്ലസ്‌വൺ വിദ്യാർത്ഥി ലോറിക്കടിയിൽ പെട്ട് മരിച്ചു
കാസർഗോഡ്(www.truenewsmalayalam.com) : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പ്ലസ്‌വൺ വിദ്യാർത്ഥി ലോറിക്കടിയിൽ പെട്ട് മരിച്ചു. ഒരാൾക്ക് ഗുരുതരം.
എരിയപ്പാടി സ്വദേശികളായ അബ്ദുല്ല - സൈനബ ദമ്പതികളുടെ മകനായ ശിഹാബ്(17) ആണ് ഇന്ന്(ശനി) വൈകീട്ടോടെ ബേവിഞ്ചയിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ മരിച്ചത്.
എരിയപ്പാടി സ്വദേശിയും മംഗളൂരു പി എ കോളേജ് ഒന്നാംവർഷ ബീബിഎ ലോജിസ്റ്റിക് വിദ്യാർത്ഥിയുമായ ആദിലിനാണ് ഗുരുതരമായി പരിക്കേറ്റത്.
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ വീഴുകയായിരുന്നു, തുടർന്ന് പിന്നാലെ വന്ന ടോറസ് ലോറി ഇരുവരുടെയും ദേഹത്തുക്കൂടി കയറുകയായിരുന്നു.
പരിക്കേറ്റ വിദ്യാർത്ഥികളെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശിഹാബ് മരണപ്പെടുകയായിരുന്നു.
തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ് ശിഹാബ്
സഹോദരങ്ങൾ - ഷാനിബ, ഷബീബ്
Post a Comment