JHL

JHL

പെർള എയ്ഡഡ് എസ്.എൻ.എച്.എസ് സ്കൂളിലേക്ക് മുസ്ലിം യൂത്ത് ലീഗ് എൻമകജെ പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി


പെർള(www.truenewsmalayalam.com) : എസ്.എൻ.എച്.എസ് എയ്ഡഡ് സ്കൂൾ അധ്യാപകൻ  കൃഷ്ണപ്രസാദ് ഇതേ സ്കൂൾ പഠിക്കുന്ന  പിന്നോക്ക വിഭാഗത്തിലെ  വിദ്യാർഥിനിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പോക്സോ നിയമപ്രകാരം കുറ്റാരോപിതനായ അധ്യാപകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അധ്യാപകനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് എന്മകജെ പഞ്ചായത്ത് കമ്മിറ്റി പെർള ടൗണിൽ സ്ഥിതിചെയ്യുന്ന എസ്.എൻ.എച്.എസ്  എയ്ഡഡ് സ്കൂളിലേക്ക് മാർച്ച് നടത്തി.

മുസ്ലിം യൂത്ത് ലീഗ് എൻമകജെ  പഞ്ചായത്ത് പ്രസിഡൻറ് ഹക്കീം ഖണ്ഡിക  അധ്യക്ഷ വഹിച്ച മാർച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി ഉദ്ഘാടനം ചെയ്തു. 

എ കെ ഷെരീഫ്  അഷ്റഫ് അമേക്കള റസാക്ക് മൂല എ കെ ഹമീദ് അൻസാർ അടുക്ക മശൂദ് പള്ളക്കാന സുൽത്താൻ ഇബ്രാഹിം പെര്ള  ബഷീർ പെർള തുടങ്ങിയവർ പ്രസംഗിച്ചു.


No comments