മംഗളൂരു സെൻട്രൽ-ഗോവ വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി
മംഗളൂരു: മംഗളൂരു സെൻട്രൽ-ഗോവ വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ മുന്നോടിയായാണ് ട്രയൽ റൺ.
ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ, വേദവ്യാസ് കാമത്ത് എം.എൽ.എ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ 8.30ന് പുറപ്പെട്ട ട്രയിൻ 1.05ന് മഡ്ഗോവയിൽ എത്തി.
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മഡ്ഗാവിലേക്കുള്ള 320 കിലോമീറ്റർ ദൂരം വന്ദേഭാരത് നാലര മണിക്കൂറിൽ ഓടിയെത്തി.
Post a Comment