കുമ്പളയിൽ പേപ്പട്ടി കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്
കുമ്പള :കുമ്പളയിൽ പേയിളകിയ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിയും സ്ത്രീകളുമടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.കുമ്പള കുണ്ടങ്കേരടുക്ക ഹരിജന്‍ കോളനി, വെല്‍ഫെയര്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള ബ്രിജേഷ് (21), സുനിത (31), ഹരിശ്രീ (21), സറാസ് (11) തുടങ്ങീ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സുനിതയുടെ പരിക്ക് സാരമുള്ളതാണ്. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം സുനിത മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ ചികിത്സ തേടി. ഇഞ്ചക്ഷന്‍ നല്‍കിയശേഷം മുറിവുകളില്‍ മരുന്നുവെച്ചു കെട്ടാന്‍ പോലും തയ്യാറാകാതെ വീട്ടിലേയ്ക്കു പറഞ്ഞു വിട്ടതായി സുനിത പരാതിപ്പെട്ടു. തുടർന്ന് എ.കെ..എം അഷ്റഫ് എം.എല്‍.എ.യുടെ നിര്‍ദ്ദേശപ്രകാരം സുനിതയെ തിങ്കളാഴ്ച ഉച്ചയോടെ ആംബുലന്‍സില്‍ കയറ്റി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരമാണ് പേ പിടിച്ച തെരുവു നായ കണ്ണില്‍ കണ്ടവരെയൊക്കെ കടിച്ചു കീറിയത്.
Post a Comment