JHL

JHL

ജാതിസെൻസസ് ; വെൽഫെയർ പാർട്ടി കാസർഗോഡ് ജില്ലാ കമ്മിറ്റി എൻഎ നെല്ലിക്കുന്ന് എം.എൽ.എക്ക് കത്ത് കൈമാറി


കാസർഗോഡ്(www.truenewsmalayalam.com) : ജാതിസെൻസസ് നടത്തുക , സർക്കാർ ശമ്പളം നൽകുന്ന എല്ലാ മേഖലയിലും ജനസംഖ്യാനുപതികമായ സംവരണം ഉറപ്പുവരുത്തുക , എയ്ഡഡ് നിയമനം പി എസ് സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നടത്തുന്ന സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി  വെൽഫെയർ പാർട്ടി സംസ്ഥാന പ്രഡിഡന്റ് റസാഖ് പാലേരിയുടെ കത്ത് കാസർഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്നിന് കൈമാറി.

 വിഷയവുമായി ബന്ധപ്പെട്ട്  ജനപ്രതിനിധികളുടെ ഇടപെടലും സമ്മർദ്ദവും ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് കത്ത് കൈമാറിയത്.

 ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കരയുടെ നേതൃത്വത്തിൽ ആണ് കത്ത് കൈമാറിയത്. ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് കുമ്പള , ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹമീദ് കക്കണ്ടം, ഫൗസിയ സിദ്ദിഖ് , നഹാറുദ്ദീൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു


No comments