JHL

JHL

തലപ്പാടി ടോൾ ഗേറ്റ്; പ്രദേശ വാസികളുടെ നിർത്തലാക്കിയ സൗജന്യ യാത്ര പുനരാരംഭിക്കുക - എസ്.ഡി.പി.ഐ


തലപ്പാടി: ടോൾ ഗേറ്റിന്റെ അഞ്ചു  കിലോമീറ്റർ ചുറ്റളവിലുള്ള കേരളത്തിലെ ജനങ്ങൾക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര പുനരാരംഭിക്കണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

പ്രദേശവാസികൾ ദിവസേന ഹോസ്പിറ്റൽ, ജോലി മറ്റു ആവശ്യങ്ങൾക്കായി   നിരവധി തവണ ടോൾ അടച്ച്  യാത്ര ചെയ്യേണ്ടി വരുന്നത് വലിയ പ്രയാസമാണ്.ഇതിനൊരു പരിഹാരമെന്ന നിലയിലാണ് വാഹന യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നത്.

നിലവിൽ ഈ സൗകര്യം നിർത്തലാക്കിയിട്ട് വർഷങ്ങളായി.ഇപ്പോൾ ഭീമമായ തുക ടോൾ നൽകി പ്രദേശ വാസികൾ അതിർത്തി കടക്കേണ്ട അവസ്ഥയാണ്.എംപി, എംഎൽഎ മറ്റു ജനപ്രധിനിധികൾ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും  

 ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ടോൾ അധിക്രതരുമായി സാമ്പത്തിക ഇടപാടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.പ്രദേശവാസികളുടെ ന്യായമായ  ആവശ്യം നടപ്പിലാക്കുവാനും അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് പഴയ സൗജന്യ യാത്ര  പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം   ബഹുജനങ്ങളെ അണി നിരത്തി പ്രക്ഷോഭ സമര  പരിപാടികളുമായി പാർട്ടി മുന്നിട്ടിറങ്ങാൻ മണ്ഡല കമ്മിറ്റി യോഗം തീരുമാനിച്ചു.

 മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജേ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഇക്ബാൽ ഹൊസംഘടി, മണ്ഡലം സെക്രട്ടറി ശരീഫ് പാവൂർ, മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹമിദ് ഹൊസംഘടി,ആരിഫ് ഖാദർ,ജലീൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


No comments