JHL

JHL

കുമ്പള കഞ്ചിക്കട്ട പാലത്തിൽ കളക്ടർ ഗതാഗതം പൂർണ്ണമായി നിരോധിച്ച് ആറുദിവസം; ഇന്നും എല്ലാ വാഹനങ്ങളും പാലത്തിന് മീതെ സുഗമമായി യാത്ര ചെയ്യുന്നു

 

കുമ്പള : കഞ്ചിക്കട്ട പാലത്തിൽ കളക്ടർ ഗതാഗതം പൂർണ്ണമായി നിരോധിച്ച് ഇന്നത്തേക്ക് ആറുദിവസം.
 പക്ഷേ ടിപ്പറടക്കം ദ്രവിച്ച് നിൽക്കുന്ന പാലത്തിൽ യാത്ര തുടരുകയാണ്. 
കുമ്പള ചൂരിത്തടുക്കം വീതി കൂട്ടി നവീകരിച്ചിട്ട് വർഷങ്ങളായെങ്കിലും ദ്രവിച്ച് വീഴാറായ പാലം പുതുക്കിപ്പണിയാൻ ഇനിയും നടപടിയായില്ല.

 വിദ്യാർഥികളടക്കം നിരവധിയാളുകൾ ഉപയോഗിക്കുന്ന റോഡ് പാലത്തിന് വേറെ സംവിധാനം ചെയ്യാതെ അടച്ചിടുന്നത് നാട്ടുകാർക്ക് വലിയ ദുരിതമായിരിക്കും ഉണ്ടാക്കുക. 

കൈവരി പൂർണമായി തകർന്ന പാലത്തിൽ യാത്ര ചെയ്യുന്നത് അപകട ഭീഷണിയുയർത്തുന്നു. എത്രയും പെട്ടെന്ന് പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments