JHL

JHL

ഗവർണ്ണറുടെ കോലം കത്തിച്ചു ഫ്രറ്റേണിറ്റിയുടെ പ്രതിഷേധം


പെരിയ(www.truenewsmalayalam.com) : സർവ്വകലാശാലകളിൽ സംഘ്പരിവാർ നോമിനികളെ നിയമിക്കനുള്ള ഗവർണ്ണറുടെ നീക്കം അനുവദിക്കില്ല, സർവ്വകലാശാലകളെ ഹിന്ദുത്വ വത്കരിക്കാനുള്ള ഗവർണ്ണറുടെ ശ്രമം ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരള കേന്ദ്ര സർവ്വകലാശാല പെരിയ യൂണിറ്റ് ഗവർണ്ണറുടെ കോലം കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.

 യൂണിവേഴ്സിറ്റിയുടെ പ്രധാന കവാടത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബിൻ റഹ്മാൻ അധ്യക്ഷത വഹിച്ചു. കെൻസ , നാദിറ , ഹാദി, ഹാറൂൻ, ഫഹദ് എന്നിവർ സംസാരിച്ചു.


No comments