തമിഴ്‌നാട് സ്വദേശിയെ തളങ്കരയിൽ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്(www.truenewsmalayalam.com) : തമിഴ്‌നാട് സ്വദേശിയായ യുവാവിനെ തളങ്കരയിൽ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തളങ്കരയില്‍ താമസക്കാരനായ തമിഴ്‌നാട് കരമുഴു തിരുവണ്ണാമല സ്വദേശിയായ ഭൂമിനാഥനെ(27)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസര്‍കോട് ഭാഗത്ത് കൂലിവേല ചെയ്തിവരികയായിരുന്ന ഭൂമിനാഥനെ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റിൽ മരിച്ച കണ്ടെത്തുകയായിരുന്നു.
കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment