മംഗൽപാടി താലൂക്ക് ഹോസ്പിറ്റലിൽ രാത്രികാല ഐപി, അത്യാഹിത വിഭാഗം പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് നാളെ
മംഗൽപാടി(www.truenewsmalayalam.com) : മംഗൽപാടി താലൂക്ക് ഹോസ്പിറ്റലിൽ രാത്രികാല ഐപി, അത്യാഹിത വിഭാഗം പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് നാളെ.
രാത്രികാല ഐപി,അത്യാഹിത വിഭാഗം പുനഃരാരംഭിക്കുക,
ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക,
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,
കിഫ്‌ബിയിൽ അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിമാർച്ച് നാളെ(05-12-2023) (ചൊവ്വ)രാവിലെ 10 മണിക്ക് നടത്തുന്നത്.
എ.കെ.എം അഷ്‌റഫ് എം.എൽ.എ മാർച്ച് ഉദ്‌ഘാടനം ചെയ്യും
Post a Comment