സൂരംബയൽ അംബേദ്കർകോളനിയിൽ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ; മയക്കുമരുന്ന് വിപണനം ചോദ്യം ചെയ്തതിന് ബിയർകുപ്പി കൊണ്ട് മർദ്ദനം
കുമ്പള: കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തയാളെ ബിയർകുപ്പികൊണ്ട് മർദ്ദിച്ച് കഞ്ചാവ് മാഫിയ. സൂരംബയൽ അംബേദ്കർ കോളനിയിലാണ് മയക്കുമരുന്ന്കച്ചവടം ചോദ്യം ചെയ്ത വിജയകുമാർ എന്നയാളെ വിജയ് എന്ന യുവാവാണ് കുപ്പി കൊണ്ട് മർദ്ദിച്ചത്.
സന്ധ്യ മയങ്ങിയാൽ മയക്കുമരുന്ന് മാഫിയകൾ ഇവിടെ സജീവമാണെന്ന് പറയപ്പെടുന്നു. ഇതിന് മുമ്പും സമാനമായ അക്രമങ്ങൾ നടന്നിരുന്നു.
സന്ധ്യയായാൽ ഈ ഭാഗങ്ങൾ ഇരുട്ടിലാണ്. വഴിവിളക്ക് ഈ ഭാഗത്ത് സ്ഥാപിക്കാനുള്ള ജനങ്ങളുടെ ആവശ്യം അധികാരികൾ പരിഗണിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. വെളിച്ചമില്ലാത്തത് മയക്കുമരുന്ന് കച്ചവടക്കാർക്ക് സൗകര്യവുമാവുന്നു.

Post a Comment